Kodanchery

അജ്ഞാത ജീവിയുടെ ആക്രമണം; വളർത്തുനായ ചത്ത നിലയിൽ, മറ്റൊരു നായക്ക് പരിക്ക്

കോടഞ്ചേരി : കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവ് പ്രദേശത്ത് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ വളർത്തുനായ ചത്ത നിലയിൽ കണ്ടെത്തുകയും മറ്റൊരു നായക്ക് പരിക്കേൽക്കുകയും ചെയ്തു. കോനികുന്നേൽ മാത്യുവിന്റെ വളർത്തുനായയെ കഴിഞ്ഞ രാത്രിയിൽ അജ്ഞാത ജീവി പിടിച്ചുകൊണ്ടുപോയതായാണ് നാട്ടുകാർ പറയുന്നത്. പിന്നീട് നായ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. മറ്റൊരു നായക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.

സംഭവത്തെ തുടർന്ന് പ്രദേശത്ത് അജ്ഞാത ജീവിയുടെ സാന്നിധ്യമുണ്ടെന്ന ആശങ്ക വ്യാപകമായിരിക്കുകയാണ്. ജനങ്ങളിൽ പരിഭ്രാന്തി നിലനിൽക്കുന്ന സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യയുടെ നേതൃത്വത്തിൽ പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

അജ്ഞാത ജീവിയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് ക്യാമറ സ്ഥാപിക്കാനും വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം (RRT) പരിശോധന നടത്താനും പ്രസിഡന്റ് നിർദേശം നൽകി.

സന്ദർശനത്തിൽ വൈസ് പ്രസിഡന്റ് അലക്സ് തോമസ്, സ്ഥിരം സമിതി അധ്യക്ഷരായ വിൻസെന്റ് വടക്കേമുറിയിൽ, മിനി സണ്ണി, വാർഡ് മെമ്പർ സത്യൻ ചോലയിൽ എന്നിവർ സന്ദർശനത്തിന് ഒപ്പം ഉണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button