Kodiyathur
വായന ദിനം സാഹിത്യ സദസ്സ് സംഘടിപ്പിച്ചു

കൊടിയത്തൂർ: വായന ദിനത്തിൻ്റെ ഭാഗമായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ സദസ്സ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തംഗവും പി.ടി.എ പ്രസിഡൻ്റുമായ എസ്.എ നാസർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ.പി മുഹമ്മദ് അധ്യക്ഷനായി.
മാധ്യമ പ്രവർത്തകൻ വി.എസ് രഞ്ജിത്ത് ‘വായനയാണ് ലഹരി’ എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സജി വി തോമസ്, പി.ടി നാസർ, നിസാം കാരശ്ശേരി, വി വിദ്യ, അഹമദ് ഇർഫാൻ, ആൻസി സംസാരിച്ചു.







