Thiruvambady

പകർച്ചവ്യാധി പ്രതിരോധം: തിരുവമ്പാടിയിൽ ‘വിദ്യാലയ റേഡിയോ’ പരിപാടിക്ക് തുടക്കം കുറിച്ചു

തിരുവമ്പാടി: മലയോര മേഖലയിൽ ഷിഗെല്ല, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ അവബോധം വളർത്താനായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ‘വിദ്യാലയ റേഡിയോ’ പരിപാടിക്ക് തുടക്കമായി. വിദ്യാലയങ്ങളിൽ ആരോഗ്യ വാർത്തകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ പദ്ധതി ജൂൺ 22 തിങ്കളാഴ്ചയാണ് ആരംഭിച്ചത്.​തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ആരോഗ്യ വാർത്തകൾ വായിച്ച് നിർവ്വഹിച്ചു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. അജിത, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.എ. ഫിറോസ്ഖാൻ, വാർഡ് അംഗങ്ങളായ ബിജു എണ്ണാറമണ്ണിൽ, മറിയാമ്മ ബാബു എന്നിവർ പങ്കെടുത്തു.​മെഡിക്കൽ ഓഫീസർ ഡോ. കെ.വി. പ്രിയ, ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, സ്കൂൾ പ്രിൻസിപ്പാൾ വിപിൻ എം. സെബാസ്റ്റ്യൻ, പ്രധാനധ്യാപകൻ സജി തോമസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.​

പകർച്ചവ്യാധികളെക്കുറിച്ചും അവയുടെ പ്രതിരോധ മാർഗങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾ തന്നെ തയ്യാറാക്കുന്ന വാർത്തകളുടെ വായനയാണ് ‘വിദ്യാലയ റേഡിയോ’ വഴി നടക്കുന്നത്. വരും ദിവസങ്ങളിൽ ഗ്രാമപഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലും ദിവസേന വിദ്യാർത്ഥികൾ തയ്യാറാക്കുന്ന ഈ ആരോഗ്യ വാർത്താ വായന ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related Articles

Leave a Reply

Back to top button