Mukkam

പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചു: സ്വകാര്യ ഹോട്ടലിന് മുക്കം നഗരസഭ 10,000 രൂപ പിഴ ചുമത്തി

​മുക്കം: അഗസ്ത്യൻമുഴി അങ്ങാടിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പരസ്യമായി കത്തിച്ച സ്വകാര്യ ഹോട്ടലിന് മുക്കം നഗരസഭ പിഴ ചുമത്തി. നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പതിനായിരം രൂപയാണ് സ്ഥാപനത്തിന് പിഴയിട്ടത്.​ഹോട്ടൽ വളപ്പിൽ വൻതോതിൽ പ്ലാസ്റ്റിക് കവറുകളും മറ്റ് അജൈവ മാലിന്യങ്ങളും കൂട്ടിയിട്ട് കത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നഗരസഭയിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള ആരോഗ്യവിഭാഗം സംഘം സ്ഥലത്ത് അടിയന്തര പരിശോധന നടത്തുകയും, നിയമലംഘനം ബോധ്യപ്പെട്ടതിനെ തുടർന്ന് നടപടി സ്വീകരിക്കുകയുമായിരുന്നു.​

മറ്റൊരു സംഭവത്തിൽ, അജൈവ മാലിന്യങ്ങൾ ഹരിതകർമ്മ സേനയ്ക്ക് കൈമാറാതെ വീട്ടുവളപ്പിൽ വെച്ച് കത്തിച്ചതിന് കച്ചേരി ഡിവിഷനിലെ ഒരു വീട്ടുടമയിൽ നിന്നും നഗരസഭ പിഴ ഈടാക്കിയിട്ടുണ്ട്. പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ദോഷകരമായ രീതിയിൽ മാലിന്യങ്ങൾ കത്തിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button