Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കുളമ്പ് രോഗ പ്രതിരോധ വാക്സിനേഷൻ ക്യാമ്പയിന് തുടക്കം

തിരുവമ്പാടി: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കന്നുകാലികളിലെ കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ് ക്യാമ്പയിന് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിതിൻ പല്ലാട്ട് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. വെറ്ററിനറി സർജൻ ഡോ. ജയശ്രീ കെ.വി പദ്ധതിയുടെ വിശദാംശങ്ങൾ വിശദീകരിച്ചു.വൈസ് പ്രസിഡന്റ് ശ്രീമതി. പി. ആർ. അജിത അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു ജോൺസൻ , ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ഫിറോസ് ഖാൻ , , മൃഗസംരക്ഷണ വകുപ്പ് ജീവനക്കാർ, കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പ്രധാന വിവരങ്ങൾ;

വാക്സിൻ നൽകേണ്ട മൃഗങ്ങൾ: 4 മാസവും അതിന് മുകളിലുമുള്ള പശു, എരുമ വർഗ്ഗത്തിൽപ്പെട്ട എല്ലാ മൃഗങ്ങൾക്കും.

ക്യാമ്പ് കാലാവധി: ജൂൺ 19 മുതൽ ജൂലൈ 13 വരെ-

സംവിധാനം: നിശ്ചയിച്ച വാർഡുകളിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി വാക്സിനേഷൻ നൽകുംകർഷകർ നിശ്ചിത തീയതികളിൽ മൃഗങ്ങളെ വാക്സിനേഷന് വിധേയമാക്കണമെന്ന് വെറ്ററിനറി സർജൻ അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Back to top button