മലബാർ റിവർ ഫെസ്റ്റ് ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് വിദേശികളടക്കം കയാക്കർമാർ പരിശീലനം തുടങ്ങി

കോടഞ്ചേരി: മൺസൂണിന്റെ കായിക ഉത്സവമായ വൈറ്റ് വാട്ടർ കയാക്കിങ്ങിനെ വരവേൽക്കാൻ മലയോരമേഖല ഒരുങ്ങുന്നു. മലബാർ റിവർ ഫെസ്റ്റ് രാജ്യാന്തര കയാക്കിങ്ങ് ഫെസ്റ്റി ന്റെ ഒരുക്കങ്ങൾ അവസാനഘട്ട ത്തിലേക്ക് കടക്കുകയാണ്. മത്സരങ്ങൾ നടക്കാൻ ഒരു മാസം ബാക്കിനിൽക്കെ വിദേശ കയാക്കർമാർ ഉൾപ്പെടെ പരിശീലനം തുടങ്ങിക്കഴിഞ്ഞു.
ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലും ജില്ലാഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും നടത്തുന്ന കയാക്കിങ് ഫെസ്റ്റിവലിന്റെ പന്ത്രണ്ടാംപതിപ്പ് ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെയാണ് പുലിക്കയത്തെ ചാലിപ്പുഴയിലും ഇലന്തുകടവിലെ ഇരുവഞ്ഞിപ്പുഴയിലും ആയി നടക്കുന്നത്. ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷന്റെ സാങ്കേതിക പിന്തുണ യോടെയാണ് രാജ്യത്തെ ഏറ്റവും വലിയ കയാക്കിങ്
മത്സര ഇനങ്ങൾ ഇങ്ങനെ:
ജൂലൈ 30ന് വൈകിട്ട് 3ന് കോടഞ്ചേരിയിൽ വിളംബര ഘോഷയാത്ര നടക്കും. തുടർന്ന് വൈകിട്ട് 6ന് റജിസ്ട്രേഷൻ തുടങ്ങും. ജൂലൈ 31നും ഓഗസ്റ്റ് ഒന്നിനും രാവിലെ 10ന് കോടഞ്ചേരി പുലിക്കയത്ത് മത്സരങ്ങൾ തുടങ്ങും. അവസാന ദിവസമായ ഓഗസ്റ്റ് 2ന് രാവിലെ 10 മുതൽ പുല്ലൂരാം പാറയിൽ മത്സരങ്ങൾ നടക്കും. വൈകിട്ട് 5ന് ഇലന്തുകടവിൽ സമാപനസമ്മേളനം നടക്കും.
രാജ്യാന്തര തലത്തിൽ പ്രശസ്തരായ കയാക്കർമാരെ മത്സരത്തിനു ക്ഷണിച്ചുകഴിഞ്ഞതായി അഡ്വഞ്ചർ ടൂറിസം സിഇഒ ബിനു കുര്യാക്കോസ് പറഞ്ഞു. ഇറ്റലിയുടെ താരമായ ജിയോവന്നി ജോർജിയാണ് ഇത്തവണ എത്തിയ ആദ്യ വിദേശ കയാക്കർ അദ്ദേഹം പരിശീലനം തുടങ്ങി. കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലെ ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായി അനേകം കയാക്കർമാരാണ് നിലവിൽ പരിശീലനം നടത്തിവരുന്നത്
ജൂലൈ 30 മുതൽ 4 ദിവസങ്ങളിലായി കയാക്ക് സ്ലാലോം, ബോട്ടർക്രോസ്, ഡൗൺ റിവർ റേസ്, സൂപ്പർഫൈനൽ എക്സ്ട്രീം റേസ് തുടങ്ങി വിവിധ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. വേഗമേറിയ താരങ്ങൾ ക്ക് റാപ്പിഡ് രാജ, റാപ്പിഡ് റാണി പുരസ്കാരങ്ങളും നൽകും.







