ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി

കോടഞ്ചേരി : ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത്, കോടഞ്ചേരി പോലീസ് , വിവിധ സ്കൂളുകളും സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയും ലഹരി വിരുദ്ധ പ്രതിജ്ഞയും കോടഞ്ചേരിയിൽ നടത്തി.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു.കോടഞ്ചേരി ഐ പി സന്തോഷ് കുമാർ ടി എൻ മുഖ്യപ്രഭാഷണം നടത്തി. കോടഞ്ചേരി എസ് ഐ ജിതേഷ് കെ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ വിൻസന്റ് വടക്കേമുറി, മിനി സണ്ണി, റിയാനസ് സുബൈർ, വാർഡ് മെമ്പർമാരായ ജോബി ജോസഫ്, സജിനി രാമൻകുട്ടി, ജ്യോതി സന്തോഷ്, സത്യൻ ചോലയിൽ, ശിവദാസൻ കെ, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് കോടഞ്ചേരി ഹയർസെക്കൻഡറി പ്രിൻസിപ്പൽ ബിജോയി തോമസ്, സ്കൗട്ട് അധ്യാപകനായ ഷീൻ ജേക്കബ് എന്നിവർ നേതൃത്വം നൽകി.
കോടഞ്ചേരി പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, എസ് പി സി, എൻഎസ്എസ് വിദ്യാർത്ഥികൾ പങ്കെടുത്തു. കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ ഫ്ലാഷ് മോബും നടത്തി.







