Kodanchery
ഇരുവഞ്ഞി പുഴയിൽ മലവെള്ളപ്പാച്ചിൽ ഒരാളെ കാണ്മാനില്ല

കോടഞ്ചേരി: ഇരുവഞ്ഞിപുഴയിൽ ഇന്ന് ഉച്ചകഴിഞ്ഞ് ഉണ്ടായാ ശക്തമായ മഴവെള്ളപ്പാച്ചിലിൽ ഒരാളെ കാണുന്നില്ല.കർണാടകയിൽ നിന്നും വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിൽ പെട്ട ഗൈഡിനെ ആണ് കാണാതായിരിക്കുന്നത്.
11 അംഗസംഘത്തിൽപ്പെട്ട ഇവർ വയനാട്ടിൽ നിന്നും ഇന്ന് ഉച്ചയോടെ ഇരുവഞ്ഞിപ്പുഴയുടെ കാലമ്പാറ തൂക്കുപാലത്തിന് താഴെ പുഴയിൽ ഇറങ്ങിയതായിരുന്നു. സംഘത്തിൽ പെട്ട ഒരു സ്ത്രീക്ക് പരിക്ക് പറ്റിയിട്ടുണ്ട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.







