Kodanchery

കോടഞ്ചേരിയിൽ വൈറ്റ് വാട്ടർ സാഹസിക വിനോദങ്ങൾക്ക് തുടക്കം: നാഷണൽ ഔട്ട്ഡോർ സ്കൂൾ ഓപ്പണിങ് സെറിമണി നാളെ

കോടഞ്ചേരി:മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോടഞ്ചേരിയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വൈറ്റ് വാട്ടർ സാഹസിക വിനോദങ്ങൾക്ക് തുടക്കമാകുന്നു. കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെയും കേരള ടൂറിസത്തിന്റെയും സഹകരണത്തോടെ നാഷണൽ ഔട്ട്ഡോർ സ്കൂൾ (NOS) സംഘടിപ്പിക്കുന്ന ഓപ്പണിങ് സെറിമണി 2026 ജൂൺ 28ന് രാവിലെ 11 മണിക്ക് നടക്കും.

ഇരുവഞ്ഞിപ്പുഴ പുല്ലൂരാംപാറയ്ക്ക് സമീപം കുറുങ്കയത്തെ NOS സെന്ററിൽ വെച്ചാണ് ചടങ്ങ്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ മുഖ്യാതിഥിയാകും. NOS ടീമും ചടങ്ങിൽ പങ്കെടുക്കും.

പുതിയ സാഹസിക വിനോദങ്ങൾ
കോടഞ്ചേരിയുടെ ടൂറിസം ഭൂപടത്തിൽ പുതിയ അധ്യായം എഴുതുന്ന ഈ സംരംഭത്തിലൂടെ ഇൻഫ്ലേറ്റബിൾ കയാക്കിംഗ്, പാക്ക് റാഫ്റ്റിംഗ്, റാഫ്റ്റിംഗ്, വൈറ്റ് വാട്ടർ കയാക്കിംഗ് കോഴ്സുകൾ എന്നിവയാണ് ആരംഭിക്കുന്നത്. ഇതോടെ ഇരുവഞ്ഞിപ്പുഴയിലെ ഒഴുക്കിൽ സാഹസിക പ്രിയർക്ക് പുതിയ അനുഭവങ്ങൾ ലഭ്യമാകും.

മലബാർ റിവർ ഫെസ്റ്റിവൽ 2026
12-ാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഈ പദ്ധതി. ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. കേരളത്തെ അഡ്വഞ്ചർ ടൂറിസം ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് KATPS പദ്ധതികൾ നടപ്പിലാക്കുന്നത്.

Related Articles

Leave a Reply

Back to top button