Kodanchery

പൂളവള്ളി-നിരന്നപാറ റോഡിലെ ചെളിക്കുഴിയിൽ വീണ്‌ യാത്രക്കാർ

കോടഞ്ചേരി : പൂളവള്ളി-നിരന്നപാറ റോഡിലെ ചെളിക്കുഴി ഇനിയും നികത്തിയില്ല. സ്കൂൾ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ ചളിക്കുഴി നികത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും ഫണ്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്.

മണ്ണൊലിച്ചുപോയി വെള്ളം കെട്ടിനിൽക്കുന്ന കുഴിയിൽ ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിട്ട് അപകടമുണ്ടാകുന്നുണ്ട്. കാർ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ അടിഭാഗം കുഴിയുടെ വക്കിൽ തട്ടി കേടുപാടുണ്ടാകുന്നുവെന്നും യാത്രക്കാർ പറയുന്നു. കരിങ്കൽ ക്വാറി വേസ്റ്റ് നിക്ഷേപിച്ച് താത്കാലികമായെങ്കിലും കുഴി നികത്തി അപകടം ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Related Articles

Leave a Reply

Back to top button