Mukkam
രുക്മിണീസ്വയംവര ഘോഷയാത്ര നടത്തി

മുക്കം : മണാശ്ശേരി മേച്ചേരി ശിവക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞത്തിന്റെ ഭാഗമായി രുക്മിണീസ്വയംവര ഘോഷയാത്ര നടത്തി.
ശ്രേയ സുരേഷ്, മാതൃസമിതി പ്രസിഡന്റ് ഷീജാ സത്യൻ, സെക്രട്ടറി സുധ സുരേഷ്, ശ്രീജ മണി, ബേബി പൂക്കോട്ട് കുന്നത്ത്, മാതൃസമതി അംഗങ്ങൾ എന്നിവർ നേതൃത്വംനൽകി. യജ്ഞാചാര്യനായ പുല്ലൂർമണ്ണ കൃഷ്ണകുമാർ നമ്പൂതിരിയുടെയും പാലോന്നം മുരളീധരൻ നമ്പൂതിരിയുടെയും പാലോന്നം ചന്ദ്രശേഖരൻ നമ്പൂതിരിയുടെയും നേതൃത്വത്തിൽ നടക്കുന്ന ഭാഗവതസപ്താഹയജ്ഞം ഞായറാഴ്ച സമാപിക്കും.
ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് അജയചന്ദ്രൻ ഇന്ദീവരം, മണി തോട്ടത്തിൽ, കെ.പി. ഹരി, രാജേഷ് കപ്പിയേടത്ത്, ശിവദാസൻ തോട്ടത്തിൽ, വേലായുധൻ കൂളിപ്പാറ തുടങ്ങിയവർ പങ്കെടുത്തു.







