Kodanchery

ഷിഗല്ല ഷൂട്ട്‌ ഔട്ട്‌ ; ഭക്ഷണ വിതരണക്കാർക്കും ഹോട്ടൽ ഉടമകൾക്കും രോഗപ്രതിരോധ ആരോഗ്യ ബോധവൽക്കരണ പരിശീലനം നൽകി

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേർന്ന് സംയുക്തമായി ചേർന്ന് ഭക്ഷണ വിതരണക്കാർക്കും ഹോട്ടൽ ഉടമകൾക്കും പരിശീലനം‘ഷിഗല്ല ഷൂട്ട്‌ ഔട്ട്‌‘ കോടഞ്ചേരി ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേർന്ന് സംയുക്തമായി ചേർന്ന് ഭക്ഷണ വിതരണക്കാർക്ക് വേണ്ടി ഷിഗല്ല ഷൂട്ടൗട്ട് സാംക്രമിക രോഗങ്ങൾ എങ്ങനെ തടയാം, ആരോഗ്യ ബോധവൽക്കരണ ഭക്ഷ്യ സംസ്കരണ വിതരണ പരിശീലനം ഭക്ഷ്യവിതരണക്കാർക്കും ഹോട്ടൽ ഉടമകൾക്കും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി.

പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സണ്ണി കാപ്പാട്ട് മല, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബാബുപട്ടരാട്, ശിവദാസൻ താഴെപ്പാലാട്ട്,റോയി കുന്നപ്പള്ളി, സജിനി രാമൻകുട്ടി,നാൻസി ജോഷി, ആരോഗ്യ വിദ്യാഭ്യാസ ബോധവൽക്കരണ ക്ലാസ് ഫുഡ് സേഫ്റ്റി ഓഫീസർ ഡോക്ടർ സാനേന മജീദ് നടത്തി. മെഡിക്കൽ ഓഫീസർ ഡോ. കെ ഹസീന, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജോബി ജോസഫ്, അബ്ദുൽ ഗഫൂർ എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസുകൾ നയിച്ചു ശാലു പ്രസാദ്,ഷനില ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button