Kodanchery

സിപിഐ (എം ) കോടഞ്ചേരി പഞ്ചായത്തിലേക്ക് പ്രതിക്ഷേധ മാർച്ച് നടത്തി

കോടഞ്ചേരി : ഇരുവഞ്ഞി പുഴയിൽ പതങ്കയത്ത് മലവെള്ളപാച്ചിലിൽ കാണാതായ യുവാവിനായി തിരച്ചിൽ നടത്തുന്നതിനിടയിൽ കയാക്കിംഗ് ടൂർണ്ണമെൻ്റിൻ്റെ ഭാഗമായ റാഫ്റ്റിംഗ് ഉദ്ഘാടന പരിപാടി നടത്തിയ ജില്ലാപഞ്ചായത്ത് പ്രിസിഡണ്ടിൻ്റെയും, കോടഞ്ചേരി പഞ്ചായത്ത് ഭരണസമിതിയുടേയും ജനാധിപത്യവിരുദ്ധവുംമനുഷ്യത്ത്വരഹിതവുമായ നടപടിയിൽ പ്രതിക്ഷേധിച്ച് സി പി ഐ (എം) നേതൃത്ത്വത്തിൽ കോടഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി. സിപിഐ (എം ) തിരുവമ്പാടി ഏരിയാകമ്മറ്റി അംഗം ജോർജ്കുട്ടി വിളക്കുന്നേൽ മാർച്ച് ഉദ്ഘാടനം ചെയ്തു.

കാണാതായ യുവാവിൻ്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെടുത്തത്. ഞായറാഴ്ച പ്രതികൂലമായ സാഹചര്യത്തിലും തെരച്ചിൽ നടങ്ങുന്നതിനിടയിലാണ് റാഫ്റ്റിംഗ് ഉദ്ഘാടനം നടത്തിയത്. പ്രിതിക്ഷേധം ഉയർന്നപ്പോൾ കോടഞ്ചേരി യുഡിഎഫ് നൽകിയ വിശദീകരണം വാസ്തവ വിരുദ്ധവും കണ്ണിൽച്ചോരയില്ലാത്തതുമായ നടപടിയായി. തിരുവമ്പാടി പഞ്ചായത്തിലാണ് പരിപാടി നടന്നത് എന്ന് വിശദീകരണം സാങ്കേതികമായി ശരിയാണെങ്കിലും പരിപാടിയിൽ തിരുവമ്പാടി പഞ്ചായത്ത് പ്രിസിഡണ്ടിനെയോ മെമ്പർമാരെയോ കാണാനില്ല. പകരം കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രിസിഡണ്ട് അലക്സ് തോമസും , കോടഞ്ചേരിയിലെ പഞ്ചായത്ത് മെമ്പർമാരുമാണ് ഉണ്ടായിരുന്നത്. പച്ചകള്ളം പ്രചരിപ്പിക്കുന്നത് യുഡിഎഫ് അവസാനിപ്പിക്കണം.

അതുപോലെ തന്നെ കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടപ്പെട്ടതിൽ വിറളി പിടിച്ചിട്ടാണ് ജില്ലാപഞ്ചായത്ത് പ്രിസിഡണ്ട് പങ്കെടുത്ത പരിപാടിക്കെതിരെ പ്രതിക്ഷേധിക്കുന്നതെന്ന വാദം ഉത്തരം മുട്ടുമ്പോൾ കൊഞനം കുത്തുന്നതിന് തുല്യമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒരു വർഷമാകാനായപ്പോൾ തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റ് മറച്ച് വെക്കാനുള്ള പാഴ്ശ്രമത്തിൻ്റെ ഭാഗം മാത്രമാണിത്. യു ഡി എഫ് നേതൃത്ത്വം മരണപ്പെട്ട യുവാവിൻ്റെ കുടുംബത്തോടും നാട്ടുകാരോടും സംഭവിച്ച തെറ്റിന് ക്ഷമ പറഞ്ഞ് രാഷ്ട്രീയ മര്യാദ കാണിക്കണമെന്ന് സി പി ഐ (എം) ആവശ്യപ്പെട്ടു. നെല്ലിപ്പൊയിൽ ലോക്കൽ സെക്രട്ടറി പി ജെ ജോൺസൺ അത്യക്ഷത വഹിച്ചു. കോടഞ്ചേരി ലോക്കൽ സെക്രട്ടറി എ.എസ്. രാജു, പഞ്ചായത്ത് അംഗങ്ങളായ സത്യൻ ചോലയിൽ, റൂബി തമ്പി , ലോക്കൽ കമ്മറ്റി അംഗങ്ങളായ ഷിബു പുതിയേടത്ത്, ലിസി എ ഡി , ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി ശരത്ത് സി എസ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button