Kodanchery

ലഹരി വിരുദ്ധ ദിനാചരണവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു

കോടഞ്ചേരി: സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളിൽ ലഹരി മരുന്നിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഒരു കിക്ക് ഔട്ട്‌ ക്യാമ്പയിൻ നടത്തി. പരിപാടിയിൽ കോടഞ്ചേരി എസ് എച്ച് ഒ സന്തോഷ് കുമാർ ടി.എൻ. മുഖ്യാതിഥിയായി പങ്കെടുത്തു. ലഹരി മരുന്ന് സമൂഹത്തിനും യുവതലമുറയ്ക്കും ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളോട് സംസാരിച്ചു. ലഹരി മരുന്ന് ഉപയോഗത്തിൽ നിന്ന് അകന്ന് ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

എഎസ്ഐ സിന്ധു വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ പ്രഭാഷണം നടത്തി. ലഹരി മരുന്ന് ഉപയോഗത്തിന്റെ അപകടങ്ങൾ, അതിനെ പ്രതിരോധിക്കുന്നതിനുള്ള മാർഗങ്ങൾ, കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്വം എന്നിവയെക്കുറിച്ച് അവർ വിശദീകരിച്ചു. യുവജനങ്ങൾ നല്ല കൂട്ടുകെട്ടുകളും മൂല്യങ്ങളും പിന്തുടരേണ്ടതിന്റെ പ്രാധാന്യവും അവർ ഊന്നിപ്പറഞ്ഞു.

സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലൻ സ്വാഗതം ആശംസിച്ചു. ഷൈനി തോമസ് സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് ബിബിൻ തോമസ് ആശംസകൾ അർപ്പിച്ചു. ജിസ്സി പി. ജോസഫ് നന്ദി രേഖപ്പെടുത്തി. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ അവതരിപ്പിച്ച “Street Play Against Drugs” ശ്രദ്ധേയമായി. ലഹരി മരുന്നിനെതിരായ ശക്തമായ സന്ദേശം സമൂഹത്തിന് കൈമാറാൻ നാടകാവതരണം സഹായകമായി. “Let’s Build a Drug-Free Society for a Healthy and Happy Tomorrow” എന്ന സന്ദേശത്തോടെയാണ് പരിപാടി സമാപിച്ചത്.

Related Articles

Leave a Reply

Back to top button