Kodanchery

കോടഞ്ചേരിയിൽ കർഷക സഭയും ഞാറ്റുവേല ചന്തയും നാളെ

കോടഞ്ചേരി :കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ‘കർഷക സഭയും ഞാറ്റുവേല ചന്തയും 2026’ ജൂലൈ 1 ബുധനാഴ്ച രാവിലെ 10:30-ന് കോടഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കും.

കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ ചന്ത ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിക്കും.

ഞാറ്റുവേലയുടെ ഭാഗമായി തെങ്ങ്, കമുക്, കൊക്കോ, റംബുട്ടാൻ, പപ്പായ, സപ്പോട്ട, പ്ലാവ്, മാവ്, കുരുമുളക് തുടങ്ങിയ ഗുണമേന്മ ഉറപ്പ് വരുത്തിയ വിവിധ ഇനം നടീൽ വസ്തുക്കൾ ചന്തയിൽ ലഭ്യമാകും. ഒപ്പം കാർഷിക ഉൽപാദന ഉപാധികളും മിതമായ നിരക്കിൽ കർഷകർക്ക് ലഭിക്കും.

ഞാറ്റുവേല കൃഷിയിറക്കാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരിടത്ത് ലഭ്യമാക്കുകയാണ് ചന്തയുടെ ലക്ഷ്യമെന്ന് കൃഷിഭവൻ അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button