Kodanchery
ഡോക്ടേഴ്സ് ഡേ ആചരിച്ചു

കോടഞ്ചേരി : സീനിയർ ചേമ്പർ ഇന്റർനാഷണൽ കോടഞ്ചേരി ലീജിയൺ ഡോക്ടേഴ്സ് ഡേ ആചരിച്ചു സീനിയർ ചേമ്പർ ഇന്റർനാഷണൽ ഡോക്ടേഴ്സ് ഡേയോട് അനുബന്ധിച്ച്, ആതുര സേവന രംഗത്ത് 41 വർഷമായി നിറസാന്നിധ്യമായ നെല്ലിപ്പൊയിൽ വിമല ഹോസ്പിറ്റലിലെ ഡോക്ടർ പ്രഭാകറിനെ ആദരിച്ചു.
പ്രസ്തുത ചടങ്ങിൽ ലീജിയൻ പ്രസിഡണ്ട് ഷെബി ജോസഫ് ഡോക്ടർക്ക് ലീജിയണിന്റെ സ്നേഹോപഹാരം നൽകുകയും, ലീജിയണിലെ മുതിർന്ന അംഗം സി ടി തോമസ് പൊന്നാട അണിയിക്കുകയും ചെയ്തു. ലീജിയൻ മെമ്പർമാരായ ബെന്നി പുളിക്കൽ,ട്രഷറർ ബെന്നി പൈകയിൽ, ദേവസ്യ,ജോമി, അബ്രഹാം,സണ്ണി ജോസ്, ജോൺ, അഡ്വക്കേറ്റ് ബഡ്സൺ മത്തായി എന്നിവർ പങ്കെടുത്ത ചടങ്ങിൽ ലീജിയൻ സെക്രട്ടറി ഷിജി ജേക്കബ് നന്ദിയും പറഞ്ഞു.







