Kodanchery

വിജയോത്സവവും അനുമോദന ചടങ്ങും നടത്തി

കോടഞ്ചേരി:​കണ്ണോത്ത് വിദ്യാലയത്തിന്റെ മികച്ച വിജയഗാഥയ്ക്ക് ആദരമർപ്പിച്ചുകൊണ്ട് കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ ‘ലോറൽ 2026 എന്ന പേരിൽ വിജയോത്സവവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസും, 9 എ പ്ലസും കരസ്ഥമാക്കി വിദ്യാലയത്തിന്റെ പെരുമയുയർത്തിയ വിദ്യാർത്ഥികളെയും വേദപാഠ സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ വെച്ച് മെമന്റോ നൽകി ആദരിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ചവർക്ക് ഏർപ്പെടുത്തിയ എൻഡോവ്മെന്റുകളും വിതരണം ചെയ്തു.
​കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ബിനു പുളിയ്ക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ റോഷിൻ മാത്യു സ്വാഗതം ആശംസിച്ചു.

​വിജയികൾക്കുള്ള അനുമോദന സന്ദേശം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവ്വഹിച്ചു. വാർഡ് മെമ്പർ റീന ബിജു, പി.റ്റി.എ പ്രസിഡന്റ് അഭിലാഷ് ജേക്കബ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു.
വിജയോത്സവത്തോടൊപ്പം തന്നെ വിദ്യാലയത്തിൽ നടന്ന വായനാവാര ആഘോഷങ്ങളുടെ സമ്മാനദാനവും വേദിയിൽ വെച്ച് നടന്നു. ഇതിന്റെ ഭാഗമായി കണ്ണോത്ത് അങ്ങാടിയിലെ കച്ചവടക്കാർക്കായി സംഘടിപ്പിച്ച വായന മത്സരത്തിലെ വിജയികൾക്ക് വിശിഷ്ടാതിഥികൾ സമ്മാനങ്ങൾ വിതരണം ചെയ്തു. കൂടാതെ മത്സരങ്ങളിൽ സമ്മാനാർഹരായ സ്കൂളിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള പുരസ്കാരങ്ങളും ചടങ്ങിൽ കൈമാറി.
​വിദ്യാർത്ഥി പ്രതിനിധി സൻമയ ബി. എസ്. ചടങ്ങിൽ മറുപടി പ്രസംഗം നടത്തി. വിജയോത്സവം കൺവീനർ ഡാലി ഫിലിപ്പ് നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Back to top button