Thiruvambady

കനത്ത മഴ; കലുങ്കിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു

തിരുവമ്പാടി : കനത്തമഴയെ തുടർന്ന് കലുങ്കിന്റെ സംരക്ഷണഭിത്തി തകർന്നു. തമ്പലമണ്ണ-ചെങ്ങോം ക്രോസ്റോഡിലെ കല്ലുവട്ടംപടി കലുങ്കിന്റെ ഭിത്തിയാണ് ഇടിഞ്ഞത്. ടാറിങ് ഭാഗമടക്കം പൊളിഞ്ഞ് വൻ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുഴിയെടുത്ത് പൈപ്പിട്ട ഭാഗമാണ് ഇടിഞ്ഞത്.

വാഹനങ്ങൾ കുഴിയിൽച്ചാടി നിയന്ത്രണംവിടുന്നത് ഭീഷണിയാണ്. മതിയായതോതിൽ അസംസ്കൃത വസ്തുക്കൾ ചേർത്ത് മണ്ണിട്ടുറപ്പിക്കാതെ പൈപ്പിട്ടുപോയതാണ് റോഡ് തകർച്ചക്കിടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു. ഗ്രാമപ്പഞ്ചായത്ത് വാർഡ് മെമ്പർ ഷീബാ പ്രകാശ്, പഞ്ചായത്ത് എ.ഇ. ഹൃദ്യ, ഓവർസിയർ റസീന, റോയ് തോമസ് കടപ്രയിൽ, പി.സി. മെവിൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. എത്രയുംപെട്ടെന്ന് അറ്റകുറ്റപ്പണി നടത്തുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button