Thiruvambady

ആനക്കാംപൊയിൽ സ്വദേശിനിയും സീരിയൽ താരവുമായ വി.എസ്. സൗമ്യ വിവാഹിതയായി

തിരുവമ്പാടി: ആനക്കാംപൊയിൽ സ്വദേശിനിയും സീരിയൽ താരവുമായ വി.എസ്. സൗമ്യ വിവാഹിതയായി. ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഫിറ്റ്‌നസ് ട്രെയ്‌നർ ഗൗതമാണ് സൗമ്യയുടെ ജീവിതപങ്കാളിയായത്. ഗുരുവായൂരിൽ നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

സ്കൂൾ-കോളേജ് കാലഘട്ടത്തിൽ കായികതാരമായും ശ്രദ്ധ നേടിയ സൗമ്യ, പോൾവോൾട്ടിൽ ദേശീയതല വെങ്കല മെഡൽ നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ ശേഷമാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ടീച്ചറമ്മ സീരിയലിലെ കനി, ലേഡീസ് റൂം പരമ്പരയിലെ കല്ലു എന്നീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടി. രഞ്ജിത് സംവിധാനം ചെയ്യുന്ന ലോ ആന്റ് ഓർഡർ എന്ന ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ്.

Related Articles

Leave a Reply

Back to top button