Thiruvambady

തിരുവമ്പാടിയിൽ ലോക ജന്തുജന്യ രോഗ ദിനാചരണം നടത്തി

തിരുവമ്പാടി: ലോക ജന്തുജന്യ രോഗ ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടിയും പ്രതിജ്ഞാ ചടങ്ങും സംഘടിപ്പിച്ചു.
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന ദിനാചരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് പ്രതിജ്ഞ ചൊല്ലി ഉദ്ഘാടനം ചെയ്തു.

മെഡിക്കൽ ഓഫീസർ ഡോ. കെവി പ്രിയ ‘ഏകാരോഗ്യം’ എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ആർ അജിത, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിന്ദു ജോൺസൺ, പിഎ ഫിറോസ്ഖാൻ, വാർഡ് അംഗങ്ങളായ സ്‌മിത ബാബു, കെ ഷീന, മറിയാമ്മ വർക്കി, രാഷ്‌ടീയ പാർട്ടി പ്രതിനിധികളായ എബ്രഹാം മാനുവൽ, സുന്ദരൻ പ്രണവം, അസ്കർ ചെറുപറമ്പിൽ, കെ പി രമേശൻ, ഹമീദ് എം എ, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ , ഐസിഡിഎസ്സ് സൂപ്പർവൈസർ ചഷമ ചന്ദ്രൻ , കെ എംസിടി നഴ്‌സിംഗ് കോളേജ് ട്യൂട്ടർ മാരായ കീർത്തന , ആഷ്‌ന എന്നിവർ സംസാരിച്ചു.

ജന്തുക്കളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, വ്യക്തിശുചിത്വം പാലിക്കുക, സുരക്ഷിതമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുക, രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക തുടങ്ങിയ സന്ദേശങ്ങൾ പരിപാടിയിൽ പങ്കുവെച്ചു.
കെഎംസിടി നഴ്‌സിംഗ് കോളേജ് വിദ്യാർത്ഥികൾ,ആരോഗ്യപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തത്തോടെ ജന്തുജന്യ രോഗ പ്രതിരോധ പ്രതിജ്ഞ ചൊല്ലി.

Related Articles

Leave a Reply

Back to top button