Mukkam

കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ തൊഴിലുറപ്പ് സോഷ്യൽ ഓഡിറ്റ് നടത്തി

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുമാരനെല്ലൂർ ഒന്നാം വാർഡിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് ഗ്രാമസഭ സംഘടിപ്പിച്ചു.

പഞ്ചായത്തിൽ ഏറ്റവും കൂടുതൽ തൊഴിലുറപ്പ് തൊഴിലാളികളുള്ള വാർഡാണ് ഒന്നാം വാർഡ്. കഴിഞ്ഞ ഒരു വർഷത്തിനിടെ തൊഴിലാളികൾക്ക് വേതനമായി 70 ലക്ഷത്തിലധികം രൂപ വിതരണം ചെയ്തതായി യോഗത്തിൽ അറിയിച്ചു.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വിജിലൻസ് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (VMC) രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.

വാർഡ് മെമ്പർ ജംഷീദ് ഒളകര ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിലെ മുതിർന്ന അംഗം റോസമ്മ അധ്യക്ഷത വഹിച്ചു. സോഷ്യൽ ഓഡിറ്റ് വി.ആർ.പി. ഷീന ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിക്കുകയും വിശദീകരിക്കുകയും ചെയ്തു. എം.ജി.എൻ.ആർ.ഇ.ജി.എ അസിസ്റ്റന്റ് എൻജിനീയർ ഷാഫി, ഷാഹിന നാസർ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button