Kodiyathur

പഞ്ചായത്ത് തലത്തിൽ “വയോജന ഭവൻ” അനുവദിക്കുക

കൊടിയത്തൂർ: കേരള സർക്കാറിന് കീഴിൽ പുതുതായി ഒരു വയോജന വകുപ്പ് രൂപീകരിച്ചതിൽ അതിയായ നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം വയോജനങ്ങൾക്ക് ഒത്തുകൂടാനും സൗഹൃദം പങ്കുവെക്കാനും മാനസികാരോഗ്യ സംരക്ഷണത്തിനും വിനോദത്തിനുമുപയുക്തമായ ഒരു “വയോജന ഭവൻ” കൊടിയത്തൂർ കോട്ടമ്മൽ ആസ്ഥാനമായി നിർമ്മിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കൊടിയത്തൂർ പഞ്ചായത്ത് കൺവെൻഷൻ സർക്കാറിനോടാവശ്യപ്പെട്ടു. പ്രസ്തുത ആവശ്യങ്ങളടങ്ങിയ നിവേദനം തിരുവമ്പാടി എൽ എൽ എക്ക് കൺവെൻഷനിൽ വെച്ച് സമർപ്പിക്കുകയും ചെയ്തു.

കൊടിയത്തൂർ പഞ്ചായത്ത് കൺവെൻഷൻ സൗത്ത് കൊടിയത്തൂർ ദഅ്‌വാ സെൻ്ററിൽ തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ സി.കെ കാസിം ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി. അഹമ്മദ് കുട്ടി മുഖ്യാതിഥിയായിരുന്നു.
കെ എസ് എസ് പി യു പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് എ അനിൽ കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിൽ സെക്രട്ടറി പി ടി അബൂബക്കർ സ്വാഗതമാശംസിച്ചു.

ജില്ലാ സെക്രട്ടറി വളപ്പിൽ വീരാൻ കുട്ടി മുതിർന്ന അംഗങ്ങളെ പൊന്നാടയണിയിച്ചു. മുക്കം ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എൻ ബാലകൃഷ്ണൻ മാസ്റ്റർ നവാഗത മെമ്പർമാരെ ഉപഹാരം നൽകി സ്വീകരിച്ചു. കൈതാങ്ങ് സഹായ പദ്ധതി രണ്ടാം ഘഡു വിതരണോദ്ഘാടനം കെ എസ് എസ് പി യു വനിതാ വിംഗ് മുക്കം ബ്ലോക്ക് കൺവീനർ ഉമൈബാൻ ബീഗം നിർവ്വഹിച്ചു.

അഡ്വ: വി.പി പുഷ്പനാഥൻ, എം.സി മുഹമ്മദ് അൻവർ, വി.പി അബൂബക്കർ സിദ്ധീഖ്, എൻ രവീന്ദ്രകുമാർ, പി അലി കുട്ടി, അബ്ദുൽ മജീദ് കിളിക്കോട്ട്, സി.ടി അബ്ദുൽ ഗഫൂർ, പി പി മമ്മദ് കുട്ടി, എം.സി സാറ, എൻ.കെ രമേഷ്, പി.ടി ആമിന, അബ്ദുറഹ്‌മാൻ മദനി, ഉണ്ണി മുഹമ്മദ് എരഞ്ഞിമാവ്, സി.കെ മുഹമ്മദ്, എ.എം അബ്ദുൽ വഹാബ്, പി ബഷീറുദ്ധീൻ, ടി.കെ അബ്ദുറഹ്മാൻ, സി ടി കുട്ടിഹസ്സൻ, ബാലകൃഷ്ണൻ പന്നിക്കോട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Related Articles

Leave a Reply

Back to top button