Kodiyathur

നെൽകൃഷി കർഷകർ ദുരിതത്തിൽ, പ്രേശ്നങ്ങൾ എത്രയും പെട്ടന്ന് പരിഹരിക്കണം: കർഷക സംഘം

കൊടിയത്തൂർ: ഏക്കർ കണക്കിന് വയലുകളിൽ കൃഷി ചെയ്തു സംഭരിച്ച് സിവിൽ സപ്ലൈസിന് നൽകിയതിന്റെ പണം ഇതുവരെയായിട്ടും ബഹുഭൂരിപക്ഷം നെൽകൃഷി കർഷകർക്ക് ലഭിച്ചിട്ടില്ല. ഇത് മൂലം നെൽകൃഷി കർഷകർ ദുരിതത്തിൽ ആയിരിക്കുകയാണ്.

ഇപ്രാവശ്യം കൃഷിയിറക്കാൻ സമയം ആയിട്ടും സിവിൽ സപ്ലൈസിൽ നിന്നും പണം ലഭിക്കാത്തതുമൂലം കർഷകർ സാമ്പത്തിക പ്രയാസത്തിലാണ്. എത്രയും പെട്ടെന്ന് കർഷകർ സിവിൽ സപ്ലൈസിന് കൊടുത്ത നെല്ലിൻ്റെ പണം തിരിച്ചു നൽകണമെന്നും കർഷക സംഘം കാരക്കുറ്റി യൂണിറ്റ് കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button