Kodiyathur
95 ലെ തടായിക്കൂട്ടം വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം.എച്ച്.എസ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ 95 ലെ തടായികൂട്ടം സഹപാഠികളുടെ എസ്.എസ്.എൽ.സി, +2, LSS, USS നേടിയ കുട്ടികളെ ആദരിച്ചു.
ജാബിർ. പി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് കവിത ടീച്ചർ ഉദ്ഘാടനം ചെയ്തു.
16ാം വാർഡ് മെംബറും സഹപാഠിയുമായ യൂസഫ് (ബാവുക്ക) മുഖ്യ അതിഥിയായി. രഹ്ന കെ.സി, സജ്ന എൻ.കെ, സലാം, സുൽഫി, ശംസു ഒ.പി എന്നിവർ ആശംസകൾ നേർന്നു. ഷലീജ സ്വാഗതവും റൂബിന സലാം നന്ദിയും പറഞ്ഞു.







