Thiruvambady

കൂടരഞ്ഞിയിൽ വാഹന അപകടം;യുവാവിന് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരുക്ക്

കൂടരഞ്ഞി : താഴെ കൂടരഞ്ഞിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.

പൂവാറംതോട്‌ സ്വദേശി അഭിജിത്ത് (19) ആണ് മരണപ്പെട്ടത്.

ഇന്ന് (23-07-2026-വ്യാഴം) പുലർച്ചെ 05:45-ഓടെയാണ് സംഭവം.

അപകടത്തിൽ പെട്ട ബൈക്കിൽ അഭിജിത്തിനൊപ്പം ഉണ്ടായിരുന്ന സുധീഷിനെ (19) വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൂവാറംതോട്ടിൽ നിന്നും മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും, മുക്കത്തുനിന്ന് കൂടരഞ്ഞി ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

അഭിജിത്തിൻ്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Back to top button