Thiruvambady

ഫാം ടൂറിസം കേന്ദ്രങ്ങളിൽ പഠനയാത്ര

തിരുവമ്പാടി : ജൈവ കൃഷി രീതികൾ പഠിക്കുന്നതിനും മലയോരമേഖലയിലെ ഫാം ടൂറിസം കൃഷികൾ പരിചയപ്പെടുന്നതിനുമായി കൃഷി വകുപ്പ് തിക്കോടി ബ്ലോക്ക് ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തി പഠനയാത്ര സംഘടിപ്പിച്ചു.

ആത്മ എ.ടി. എം. ബിന്ദു മോഹന്റെ നേതൃത്വത്തിൽ നാൽപ്പതോളം കർഷകരാണ് കൂടരഞ്ഞിയിലെ വിവിധ ഫാം ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ചത്. കുളിരാമുട്ടി മണിമലത്തറപ്പിൽ ഫാംസ്റ്റഡ്, കൂടരഞ്ഞി കടമ്പനാട്ട് അഗ്രോ ഫാം എന്നിവയാണ് പഠനസംഘം സന്ദർശിച്ചത്. മണിമലത്തറപ്പിൽ ഫാംസ്റ്റഡിൽ നടന്ന പരിശീലനക്ലാസിൽ രാജേഷ് സിറിയക് തെങ്ങ് കൃഷി, കുരുമുളക് കൃഷി എന്നിവയിലെ ജൈവകൃഷിരീതികൾ പരിചയപ്പെടുത്തി.

കോഫീ ബോർഡ് ഉദ്യോഗസ്ഥർ കാപ്പി കൃഷിയെക്കുറിച്ചുള്ള പരിശീലനത്തിന് നേതൃത്വംനൽകി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു, വൈസ് പ്രസിഡന്റ് ജോർജ്കുട്ടി കക്കാടംപൊയിൽ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ നിസാറ ബീഗം, കൃഷിഓഫീസർ റ്റിൻസി ടോം, അനൂപ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button