Koodaranji
കൂടരഞ്ഞിയിൽ കർഷക സംഘം സെമിനാർ സംഘടിപ്പിച്ചു

കൂടരഞ്ഞി: കർഷക സംഘം കോഴിക്കോട് ജില്ലാസമ്മേളനത്തിന്റെ ഭാഗമായി തിരുവമ്പാടി ഏരിയ കമ്മിറ്റി കൂടരഞ്ഞിയിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു. കർഷക സംഘം തിരുവമ്പാടി ഏരിയ സെക്രട്ടറി ലിന്റോ ജോസഫ് സെമിനാർ ഉദ്ഘാടനം ചെയ്തു. സി. എൻ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.
കൂടരഞ്ഞിയിലെ കാർഷിക മേഖലയിൽ മികവ് തെളിയിച്ച മാതൃകാ കർഷകരെയും പുതിയ കാർഷിക സംരംഭകരെയും ചടങ്ങിൽ ആദരിച്ചു. സെബാസ്റ്റ്യൻ പുളിക്കകണ്ടം, രാജേഷ് മണിമലത്തറപ്പിൽ, റോയ് ആക്കേൽ, സുരേഷ് പാടിക്കൽ, തങ്കച്ചൻ വാളിപ്ലക്കൽ, ജെസ്സി കൂവപ്പാറ, ലിനോ വെള്ളപ്പുഴ, മൂവ് ഫ്രഷ് മിൽക്ക് സംരംഭകൻ അബ്ദുൾ ബർ എന്നിവരെയാണ് ആദരിച്ചത്.
കാർഷിക സെമിനാറിൽ പി. പ്രകാശ് ക്ലാസെടുത്തു. ചടങ്ങിൽ നിരവധി കർഷകർ പങ്കെടുത്തു. ജിജി കട്ടക്കയം സ്വാഗതവും ബാബു വരിക്കമാക്കാൻ നന്ദിയും പറഞ്ഞു.







