Kodanchery

കോടഞ്ചേരി അങ്ങാടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വൻ അപകടം ഒഴിവായി

കോടഞ്ചേരി: കോടഞ്ചേരി അങ്ങാടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കോടഞ്ചേരി എൽ.പി. സ്കൂളിന് സമീപം ചൊവ്വാഴ്ചയാണ് സംഭവം. റിനോൾട്ട് ക്വിഡ് കാറിനാണ് തീപിടിച്ചത്.

കാറിന്റെ മുൻഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ വാഹനം നിർത്തി പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. വാഹനത്തിൽ രണ്ട് യാത്രക്കാരാണ് ഉണ്ടായിരുന്നത്.

തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെ സമീപത്തെ വ്യാപാരികൾ ഓടിയെത്തി വെള്ളം ഒഴിച്ചും എൽ.പി. സ്കൂളിൽ നിന്നും സമീപത്തെ ഫെഡറൽ ബാങ്കിൽ നിന്നും ഫയർ എക്സ്റ്റിംഗ്വിഷറുകൾ എത്തിച്ചും തീ നിയന്ത്രണവിധേയമാക്കി.
മലപ്പുറം വേങ്ങരയിൽ നിന്ന് നോളജ് സിറ്റിയിലേക്ക് പോകുകയായിരുന്ന യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Related Articles

Leave a Reply

Back to top button