Kodiyathur

അവയവദാന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കൊടിയത്തൂർ: ലോക അവയവദാന ദിനത്തോടനുബന്ധിച്ച് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അവയവദാന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

അവയവദാനത്തിന്റെ മഹത്വവും അതിലൂടെ നിരവധി ജീവിതങ്ങൾക്ക് പുതുജീവൻ നൽകാൻ കഴിയുന്നതും വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അവയവദാനവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ മാറ്റുന്നതിനും മരണാനന്തര അവയവദാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും പരിപാടി സഹായകമായി.

പ്രിൻസിപ്പൽ ഇസ്മായിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.ടി സലീം, അബ്ദുൽബാരി, ഉബൈദുള്ള, ലുക്മാൻ കെ.സി, വളണ്ടിയർമാരായ ദിൽന, ഫർഹ, ആലിയ, ഫർസാന തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button