Kodanchery
ഓണചന്ത പ്രവർത്തനം ആരംഭിച്ചു

കോടഞ്ചേരി :കോടഞ്ചേരി സർവീസ് സഹകരണ ബാങ്കും കൺസ്യൂമർ ഫെഡും സംയുക്തമായ് സംഘടിപ്പിക്കുന്ന ഓണചന്തയുടെ ഉദ്ഘാടനം കോടഞ്ചേരിയിൽ ബാങ്ക് പ്രസിഡന്റ് ഷിബു പുതിയേടത്ത് നിർവഹിച്ചു. 11 ഇനം സാധനങ്ങൾ സബ്സിഡി നിരക്കിലും 9 ഇനം സാധനങ്ങൾ പൊതുവിപണിയേക്കാൾ വിലക്കുറവിൽ അടങ്ങിയ കിറ്റാണ് ബാങ്ക് വിൽപ്പനയ്ക്കായി തയ്യാറാക്കിട്ടുള്ളത്.
കോടഞ്ചേരിക്ക് പുറമെ ഈ തവണ കണ്ണോത്തും ബാങ്കിന്റെ ഓണചന്ത പ്രവർത്തിക്കുന്നുണ്ട്. കണ്ണോത്ത് ഓണചന്ത ബാങ്ക് വൈസ് പ്രസിഡന്റ് പി. പി ജോയി ഉദ്ഘാടനം നിർവഹിച്ചു. ഡയറക്ടർമാരായ റസീന സുബൈർ, ശോഭന ചാണ്ടി, ജോണി താഴത്തുവീട്ടിൽ, ബാങ്ക് സെക്രട്ടറി വിപിൻ ലാൽ, ജീവനക്കാർ, കളക്ഷൻ ഏജന്റ്മാർ സഹകാരികൾ തുടങ്ങിയവർ സംബന്ധിച്ചു.







