Thiruvambady

അൽഫോൻസ കോളേജിൽ ‘കോംഫിയെസ്റ്റ 2K26’ സംഘടിപ്പിച്ചു

തിരുവമ്പാടി: അൽഫോൻസ കോളേജിലെ കൊമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കൊമേഴ്‌സ് ഡേ ആഘോഷവും കൊമേഴ്‌സ് അസോസിയേഷൻ ഉദ്ഘാടനവും ‘കോംഫിയെസ്റ്റ 2K26’ എന്ന പേരിൽ സംഘടിപ്പിച്ചു.

കോളേജ് മാനേജർ റവ. ഫാ. ആന്റണി ജോർജ് കരിക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഫോഗി മൗണ്ടൻ അമ്യൂസ്‌മെന്റ് പാർക്ക് മാനേജിംഗ് ഡയറക്ടർ തങ്കച്ചൻ മാതാളിക്കുന്നേൽ പരിപാടി ഉദ്ഘാടനം ചെയ്തു. സംരംഭകത്വം, നൂതന ആശയങ്ങൾ, പ്രൊഫഷണൽ മികവ് എന്നിവയുടെ പ്രാധാന്യം അദ്ദേഹം വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു.

ചടങ്ങിൽ 2021–24 ബാച്ചിലെ പൂർവവിദ്യാർത്ഥിയും സിഎംഎ ഹോൾഡറുമായ മുഹമ്മദ് അൻസൽ ടി.പി., 2026-ലെ ഡിപ്പാർട്ട്‌മെന്റ് ടോപ്പറായ മുഹമ്മദ് ജാസിം കെ.എസ്. എന്നിവരെയും യുജി–പിജി വിഭാഗങ്ങളിൽ അക്കാദമിക് മികവ് പുലർത്തിയ തോമസ് ജോബി, ഫാത്തിമ നസ കെ.കെ., റിയ റഷീദ്, അനീന പി.ജെ., അഷ്ന ജോഷി, റാനിയ ഫസൽ, ജോജി ജോർജ്, അഥുല്യ അനിൽ എന്നിവരെയും ആദരിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ. ഷിജു ഏലിയാസ്, കൊമേഴ്‌സ് വിഭാഗം മേധാവി സാനി തോമസ്, മുഹമ്മദ് അൻസൽ ടി.പി., മുഹമ്മദ് ജാസിം കെ.എസ്., അഷ്ന ജോഷി എന്നിവർ സംസാരിച്ചു.

തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. അക്കാദമിക് മികവിനെയും സംരംഭകത്വത്തെയും വിദ്യാർത്ഥി പ്രതിഭകളെയും ആദരിക്കുന്നതിനൊപ്പം കൊമേഴ്‌സ് വിഭാഗത്തിന്റെ കൂട്ടായ്മയും പ്രവർത്തന മികവും ഉയർത്തിക്കാട്ടിയ ‘കോംഫിയെസ്റ്റ 2K26’ അൽഫോൻസ കോളേജിലെ ശ്രദ്ധേയമായ ആഘോഷമായി.

Related Articles

Leave a Reply

Back to top button