Thiruvambady

മാർക്കറ്റിംഗ് സൊസൈറ്റിയെ വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ച കേസിൽ പ്രതിക്ക് മൂന്ന് മാസം തടവും 3.29 ലക്ഷം രൂപ പിഴയും

തിരുവമ്പാടി: കേരള മലനാട് കർഷക പ്രൊഡ്യൂസ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയെ വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ച കേസിൽ പ്രതിക്ക് മൂന്ന് മാസം തടവും 3,29,021 രൂപ നൽകാനും വിധി.

കേരള മലനാട് കർഷക പ്രൊഡ്യൂസ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ കുന്നമംഗലം ബ്രാഞ്ചിൽ നിന്ന് രണ്ട് ലക്ഷം രൂപയുടെ ബിസിനസ് വായ്പ എടുത്ത അമ്പലപ്പറമ്പിൽ ഷൗക്കത്തലി വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് സംഘം ചട്ടപ്രകാരം നിയമനടപടി സ്വീകരിച്ചിരുന്നു. ഇതിനിടെ സംഘം നൽകിയ വണ്ടിച്ചെക്ക് മടങ്ങിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

കുന്നമംഗലം കോടതി നേരത്തെ ഷൗക്കത്തലിയെ ശിക്ഷിച്ചിരുന്നു. ഇതിനെതിരെ അദ്ദേഹം കോഴിക്കോട് ജില്ലാ കോടതിയിൽ അപ്പീൽ നൽകിയെങ്കിലും കീഴ്‌ക്കോടതി വിധി ജില്ലാ കോടതി ശരിവയ്ക്കുകയായിരുന്നു.
സംഘത്തിന് 3,29,021 രൂപ നൽകുന്നതിനും മൂന്ന് മാസം തടവ് അനുഭവിക്കുന്നതിനുമാണ് ജില്ലാ കോടതി വിധിച്ചത്. ഷൗക്കത്തലി അമ്പലപ്പറമ്പിൽ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനാണ്.

സംഘത്തിന് വേണ്ടി അഡ്വ. പി.എ. സുരേഷ് ബാബു പയ്യടിയിൽ ഹാജരായി.

Related Articles

Leave a Reply

Back to top button