Thiruvambady

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിലെ കലോത്സവം ‘Art Fiesta 2K26’ ഗായകനും അധ്യാപകനുമായ ഷിബു കെ.ജി. ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. അരുൺ തുറവക്കൽ അധ്യക്ഷത വഹിച്ചു.

ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസി തോമസ് സ്വാഗതം ആശംസിച്ചു. പി.ടി.എ. പ്രസിഡന്റ് സോണി മണ്ഡപത്തിൽ, എം.പി.ടി.എ. ചെയർപേഴ്സൺ സോണി സിജോ, അധ്യാപക പ്രതിനിധി അനൂപ് ജോസഫ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കലോത്സവം കൺവീനർ നീനു മരിയ ജോസ് നന്ദി പറഞ്ഞു.

നാലു വേദികളിലായി നടന്ന വിവിധ കലാമത്സരങ്ങളിൽ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു.

Related Articles

Leave a Reply

Back to top button