പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യുപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ നിർവഹിച്ചു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ജൂബിലിയുടെ ലോഗോ പ്രകാശനം ചെയ്തു.
കേരളീയ കലകളും കുട്ടിക്കർഷകരും വാദ്യമേളങ്ങളും അണിനിരന്ന വർണ്ണാഭമായ വിളംബര ജാഥക്ക് ശേഷം പുല്ലൂരാംപാറ പാരീഷ് ഹാളിൽ സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനത്തിന് സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് മുകാല അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസി തോമസ് സ്വാഗതം ആശംസിച്ചു.
വാർഡ് മെമ്പർ ജോഷി പുല്ലുകാട്ട്, മുൻ പ്രധാനാധ്യാപകരായ ബെന്നി ലൂക്കോസ്, സിബി കുര്യാക്കോസ്, ഹയർ സെക്കൻഡറി സ്കൂൾ സീനിയർ അസിസ്റ്റന്റ് സിന്ധുകുമാരി പി വി, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് റെജി സെബാസ്റ്റ്യൻ, പിടിഎ പ്രസിഡണ്ട് സോണി മണ്ഡപത്തിൽ, എംപിടിഎ ചെയർപേഴ്സൺ സോണി സിജോ, സ്കൂൾ ലീഡർ ഡിയോൺ ജോർജ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. യുപി സ്കൂൾ സീനിയർ അസിസ്റ്റന്റ് അബ്ദുൾ റഷീദ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. വിദ്യാർത്ഥികൾ മനോഹരമായ കലാപരിപാടികൾ അവതരിപ്പിച്ചു.







