Thiruvambady
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ മെഡൽ; തിരുവമ്പാടി സ്വദേശി വിദർശയ്ക്ക് ഷൂട്ടിങ്ങിൽ വെള്ളി

തിരുവമ്പാടി: തമ്പലമണ്ണയിലെ കൊച്ചുഗ്രാമത്തിൽ നിന്ന് ജപ്പാനിലെ ഏഷ്യൻ ഗെയിംസ് വേദിയിലെത്തിയ വിദർശ കെ. വിനോദിന് വെള്ളിമെഡൽ. ഈ വർഷത്തെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.
ഷൂട്ടിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് വിദർശ വെള്ളിമെഡൽ സ്വന്തമാക്കിയത്. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ, 50 മീറ്റർ റൈഫിൾ 3 പൊസിഷൻ എന്നീ ഇനങ്ങളിലാണ് വിദർശ മത്സരിക്കുന്നത്.
ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് മത്സരത്തിന് യോഗ്യത നേടുന്ന ആദ്യ മലയാളി താരമെന്ന ചരിത്രനേട്ടവും വിദർശ സ്വന്തമാക്കിയിരുന്നു. തിരുവമ്പാടിയുടെ കായികചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച നേട്ടത്തിന്റെ അഭിമാനത്തിലാണ് നാട്.







