Kodanchery
പനച്ചിക്കൽ ചെറിയപാലം പുതുക്കി പണിയണം

കോടഞ്ചേരി : പഞ്ചായത്തിലെ മുറംമ്പാത്തി വേളംകോട് വാർഡുകളെ ബന്ധിപ്പിക്കുന്ന പനച്ചിക്കൽ ചെറിയ പാലം പുതുക്കി പണിയണമെന്ന ആവശ്യവുമായി തിരുവമ്പാടി എം. എൽ.എ സി. കെ കാസിമിന് നിവേദനം സമർപ്പിച്ചു. വാർഡ് മെമ്പർമാരായ റെജി തമ്പി,ജോബി ജോസഫ്. കുര്യാക്കോസ് വെള്ളാങ്കൽ, സക്കീർ മുട്ടത്ത്,ദിവാകരൻ ചാർവേലിൽ,ഷാജു പാറശ്ശേരി,ആനി ജോൺ,ജോബി വെള്ളാങ്കൽ എന്നിവർ സംബന്ധിച്ചു.
കാലപ്പഴക്കത്താൽ പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് അടർന്ന് കമ്പി തെളിഞ്ഞ നിലയിലാണ്. ചെറിയ വാഹനങ്ങളും നിരവധി സ്കൂൾ വിദ്യാർത്ഥികളും ദിവസവും സഞ്ചരിക്കുന്നു.







