Mukkam

കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുവപ്പാറ ഉന്നതിയിൽ സി.കെ കാസിം എം എൽ എ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശനം നടത്തി

മുക്കം : ഒരു കോടി രൂപ ചിലവിൽ വിവിധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുവപ്പാറ ഉന്നതിയിൽ സി.കെ കാസിം എം എൽ എ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശനം നടത്തി. നിലവിൽ 55 ശതമാനത്തോളം പ്രവൃത്തി പൂർത്തിയായ ഉന്നതിയിൽ ചില സ്വകാര്യ വ്യക്തികളുട സ്ഥലം വിട്ടുകിട്ടുന്നതുൾപ്പെെടെയുള്ള വിഷയങ്ങൾ മൂലം പ്രവൃത്തി മുന്നോട്ട് കൊണ്ടുപോവാൻ പറ്റാത്ത സാഹചര്യമായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു എം എൽ എ ഉൾപ്പെടെയുള്ളവരുടെ സന്ദർശനം.

സ്ഥലമുടമകളുമായി ഫോണിൽ സംസാരിച്ച എം എൽ എ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും സ്ഥലം വിട്ടുതരുന്ന തലത്തിലേക്ക് കുടുംബങ്ങളുമായി സംസാരിക്കുകയും ചെയ്തു. ആവശ്യമായ പിന്തുണ സ്ഥലമുടമകളും വാഗ്ദാനം ചെയ്തു. തുടർന്ന് പ്രവൃത്തിയുടെ പുരോഗതിയും എം എൽ എ വിലയിരുത്തി. 3 മാസത്തിനകം പ്രവൃത്തി പൂർത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഫസീല, വൈസ് പ്രസിഡന്റ് വിനോദ് പടനിലം, കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മുനീർ തേക്കുംകുറ്റി, വി.എൻ ശുഹൈബ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സുബൈദ മാളിയേക്കൽ, അമീന ബാനു, എൻ.കെ അൻവർ, സീനത്ത് കവണഞ്ചേരി, സി.കെ വിജീഷ്, എസ്.സി.ഡി.ഒ അനിതകുമാരി, രമ്യ കുവ്വ പാറ, മോയി വയലിൽ, കെ.പി ചെറിയ നാഗൻ തുടങ്ങിയവരും എം എൽ എ യെ അനുഗമിച്ചു

Related Articles

Leave a Reply

Back to top button