Kodanchery
കോടഞ്ചേരി സെൻ്റ് ജോസഫ്സ് എൽ പി സ്‌കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: സെന്റ് ജോസഫ്സ് എൽ.പി. സ്കൂളിൽ പുതുതായി ഒരുക്കിയ ഡിജിറ്റൽ സ്ക്വയറിന്റെ ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രമോദ് കെ. വി. നിർവഹിച്ചു. സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി പ്രൈമറി സ്കൂൾ കുട്ടികളിൽ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പഠനം ഉറപ്പാക്കുന്നതിനുള്ള പദ്ധതിയാണ് ഡിജിറ്റൽ സ്ക്വയർ പദ്ധതി.
ചടങ്ങിൽ ഫാ. ജെറാൾഡ് പല്ലാട്ട് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ പഠനവും സാങ്കേതിക പരിജ്ഞാനവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും ഡിജിറ്റൽ സ്ക്വയർ സഹായകരമാകും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡയറ്റ് ലെക്ചറർ സജ്‌ന, പിടിഎ പ്രസിഡന്റ് സിബി ഫ്രാൻസിസ് ആശംസകൾ നേർന്ന് സംസാരിച്ചു. ഹെഡ്മിസ്ട്രസ് ജിസ്ന ജോസ് സ്വാഗതവും ഐ ടി കോ ഓർഡിനേറ്റർ ജോബി ജോസ് നന്ദിയും പറഞ്ഞു.







