Koodaranji
കൂടരഞ്ഞിയിൽ സിപിഎം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

കൂടരഞ്ഞി : പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കള്ളക്കേസ് ചുമത്താനുള്ള നീക്കത്തിലും ബിജെപി– യുഡിഎഫ് കൂട്ടുകെട്ടിലും പ്രതിഷേധിച്ച് സിപിഎം കൂടരഞ്ഞിയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പിണറായിക്കെതിരെ കള്ളക്കേസ്; ബിജെപി– യുഡിഎഫ് ഡീലിന് മുന്നിൽ മുട്ടുമടക്കില്ല എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം.
കൂടരഞ്ഞി അങ്ങാടിയിൽ നടന്ന പ്രതിഷേധ മാർച്ച് സിപിഎം ഏരിയ കമ്മിറ്റി അംഗവും ലോക്കൽ സെക്രട്ടറിയുമായ ജലീൽ ഇ.ജെ. ഉദ്ഘാടനം ചെയ്തു. ജിജി കട്ടക്കയം, ആദർശ് ജോസഫ്, പി.സി. മജീദ്, ജെറീന റോയ്, പി.ജെ. മത്തായി, മുഹമ്മദ് ഫാരിസ്, സോമനാഥൻ കുട്ടത്ത്, ബിജു എസ്.ഡി., തോമസ് മാത്യു, റോയ് ആക്കേൽ, റീന ബേബി, എം. ശശി എന്നിവർ നേതൃത്വം നൽകി.







