Kodiyathur

എസ്.ഐ.ആർ അട്ടിമറി; ഗ്യാനേഷ് കുമാർ രാജിവെക്കണം: വെൽഫെയർ പാർട്ടി

കൊടിയത്തൂർ: ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷനെ ആർ.എസ്.എസിന്റെ താൽപര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിന് നേതൃത്വം നൽകുന്നുവെന്ന ആരോപണവിധേയനായ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ പദവി രാജിവെച്ച് പുറത്തുപോകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹീം ആവശ്യപ്പെട്ടു.

വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി കൊടിയത്തൂരിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധ സംഗമം.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷംസുദ്ദീൻ ചെറുവാടി അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രതിനിധികളും ജനപ്രതിനിധികളുമായ പ്രേമ ടീച്ചർ, കെ.സി യൂസുഫ്, ജുമൈല, അസ്ലം ചെറുവാടി, ഇ കുഞ്ഞിമായിൻ, വി ഷംലൂലത്ത്, ഫസൽ ബാബു, കെ.പി അബ്ദുറഹ്മാൻ, എം സിറാജുദ്ദീൻ, കെ ദാസൻ, അമീൻ ജൌഹർ, നഈം ഗഫൂർ, റഫീഖ് കുറ്റിയോട്ട്, ഇ.എൻ നദീറ എന്നിവർ സംസാരിച്ചു.

കൊടിയത്തൂർ അങ്ങാടിയിൽ നടന്ന പ്രതിഷേധ റാലിക്ക് ജ്യോതി ബസു കാരക്കുറ്റി, പി.പി ബഷീർ മാസ്റ്റർ, ജാഫർ പുതുക്കുടി, പി.കെ ഹാജറ, പി.പി അഷ്റഫ്, സാലിം ജി. റോഡ് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button