Kodiyathur

മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള പുരസ്കാരം കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസിന്

കൊടിയത്തൂർ: സാമൂഹിക, പരിസ്‌ഥിതി, വിദ്യാഭ്യാസ സേവനരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കൊടിയത്തൂർ പി.ടി.എം. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന് ജില്ലയിലെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള പുരസ്കാരം ലഭിച്ചു.

വെള്ളിമാടുകുന്ന് ജെഡിടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ച് എൻഎസ്എസ് ജില്ലാതല പ്രോഗ്രാം ഓഫീസർമാരുടെ സംഗമം “നവപഥം 26” ചടങ്ങിൽ അഡ്വക്കറ്റ് വിദ്യ ബാലകൃഷ്ണൻ എംഎൽഎ അവാർഡ് സമ്മാനിച്ചു. പ്രിസിപ്പൽ പിടി ഇസ്മയിൽ, പ്രോഗ്രാം ഓഫീസർ കെ ടി സലിം, ഇർഷാദ് ഖാൻ, വളണ്ടിയർ ലീഡർമാരായ അബ്ദുൽ ഹാദി, റെസ്‌ല, ഫർസാന, മുഹമ്മദ് സിയാൻ, ഷഹദ ഫാത്തിമ തുടങ്ങിയവർ അവാർഡ് ഏറ്റുവാങ്ങി

നാഷണൽ സർവീസ് സ്കീം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ സന്തോഷ് കുമാർ, റീജിയണൽ പ്രോഗ്രാം കോഡിനേറ്റർ ശ്രീചിത്, ജില്ലാ കൺവീനർ ഫൈസൽ, ക്ലസ്റ്റർ കൺവീനർ സില്ലി ബി കൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

വിദ്യാർത്ഥികളിൽ സേവന സന്നദ്ധതയും സാമൂഹിക പ്രതിബദ്ധതയും ഉള്ളവരായി മാറ്റുന്ന ന്നതിനായി യൂനിറ്റ് ആവിശ്കരിച്ച് നടപ്പാക്കിയ പ്രവർത്തനങ്ങളായസഞ്ചരിക്കുന്ന വസ്ത്ര ബാങ്ക്, ഭിന്നശേഷി വിദ്യാർഥികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി ആരംഭിച്ച ചിറക് പദ്ധതി, വയോജനങ്ങൾക്ക് കണ്ണട വിതരണം ചെയ്യുന്ന ദീപ്ത നേത്രം, അതിഥി തൊഴിലാളികൾക്കിടയിൽ നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, അയൽപക്ക വായന പദ്ധതി, തിരയറിയാൻ തീരം അറിയാൻ പരിപാടിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്കിടയിൽ നടത്തിയ പ്രവർത്തനങ്ങൾ, കാട് അറിയാൻ പദ്ധതിയുടെ ഭാഗമായി ഉന്നതികളിൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ, കലോത്സവ നഗരിയിൽ തട്ടുകട നടത്തി സമാഹരിച്ച ഫണ്ട് ഉപയോഗിച്ച് സ്കൂൾ മുറ്റത്ത് സ്ഥാപിച്ച ഗാന്ധി സ്ക്വയർ , രക്തദാന ക്യാമ്പ് അടക്കം നടത്തിയ നിരവധി ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് എൻഎസ്എസ് യൂണിറ്റിനെ പുരസ്കാരത്തിന് അർഹരാക്കിയത്.

പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം, പരിസ്ഥിതി സംരക്ഷണം, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, രക്തദാനം, ആരോഗ്യ – ശുചിത്വ പ്രവർത്തനങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ എൻഎസ്എസ് യൂണിറ്റ് നടത്തിയ ശ്രദ്ധേയമായ ഇടപെടലുകൾ പുരസ്കാരനേട്ടത്തിന് വഴിയൊരുക്കി.

Related Articles

Leave a Reply

Back to top button