Kodanchery
വയോജന ദിനാചരണവും കോടഞ്ചേരി ടൗൺ ശുചീകരണവും നടത്തി

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തും ആം ആപ്പ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് സംയുക്തമായി വയോജന ദിനാചരണവും ടൗൺ ശുചീകരണവും നടത്തി.
വയോജന ദിനാചരണവും ടൗൺ ശുചീകരണവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അലക്സ് തോമസ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷനായ വിൻസെന്റ് വടക്കേമുറിയിൽ, റിയാനസ് സുബൈർ, മിനി സണ്ണി, ആം ആപ്പ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഫാ. പോൾ മരിയ, റോയി കുന്നപ്പള്ളി, ബാബുപട്ടരാട്, ജിജി എലുവാലുങ്കൽ, ശിവദാസൻ താഴെ പാലാട്ട് ,ബേബി വളയത്തിൽ ,വിൽസൺ തറപ്പേൽ, ചന്ദ്രൻ സി കെ,സജിനി രാമൻകുട്ടി, റെജി തമ്പി, ജ്യോതി സന്തോഷ്, ജോബി ജോസഫ്, റീന ബിജു, നാൻസി ജോഷി, പഞ്ചായത്ത് സെക്രട്ടറി നിഖിൽ പി എൻ, അസിസ്റ്റൻറ് സെക്രട്ടറി അനിതകുമാരി പി, ഹെൽത്ത് ഇൻസ്പെക്ടർ ശാലു പ്രസാദ്, ഫ്രാൻസിസ് ചാലിൽ എന്നിവർ പ്രസംഗിച്ചു.







