Mukkam

ബ്ലഡ് ഡൊനേഷൻ ഡ്രൈവും പ്രഥമ ശുശ്രൂഷയിലും സി.പി.ആറിലും പരിശീലനം നൽകിയും ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ

മുക്കം : അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ ഓരോ വിദ്യാർത്ഥിയും അറിഞ്ഞിരിക്കേണ്ട പ്രഥമ ശുശ്രൂഷയിലും സി.പി.ആറിലും ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

സ്കൂളിലെ സ്കൗട്ട് & ഗൈഡ്, എൻ.സി.സി, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെയും മൈത്ര ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘സേവ് എ ലൈഫ്’ എന്ന പേരിൽ സ്കൂൾ ഹാളിൽ വെച്ചാണ് പരിശീലനം നടന്നത്. മൈത്ര ഹോസ്പിറ്റലിലെ എമർജൻസി മെഡിക്കൽ ഓഫീസർ ഡോ. ഹബീബ് പരിശീലനത്തിന് നേതൃത്വം നൽകി.

ഹൃദയാഘാതം ഉണ്ടായാൽ ചെയ്യേണ്ട സി.പി.ആറിന്റെ ശരിയായ രീതി പ്രായോഗിക പരിശീലനത്തോടെ വിശദീകരിച്ചു. റോഡപകടങ്ങൾ, വീഴ്ചകൾ എന്നിവയിലുണ്ടാകുന്ന മുറിവുകളിൽ നിന്നുള്ള രക്തസ്രാവം തടയൽ, ശ്വാസംമുട്ടൽ, അബോധാവസ്ഥ, പൊള്ളൽ എന്നിവയുണ്ടായാൽ ചെയ്യേണ്ട പ്രാഥമിക ഇടപെടലുകൾ, അപകടസ്ഥലത്ത് നിന്ന് രോഗിയെ ആശുപത്രിയിലേക്ക് മാറ്റുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ ക്ലാസിൽ ചർച്ചയായി.

ഡമ്മി മാതൃക ഉപയോഗിച്ച് ഓരോ വിദ്യാർത്ഥിയെയും കൊണ്ട് സി.പി.ആർ ചെയ്യിപ്പിച്ച് പരിശീലനം ഉറപ്പാക്കി. ക്യാമ്പിനോടൊപ്പം അധ്യാപകരും, വിദ്യാർഥികളും, രക്ഷിതാക്കളും ബ്ലസ് ഡൊനേഷൻ ഡ്രൈവിൻ്റെ ഭാഗമായി

ചടങ്ങിൽ ഹെഡ്മാസ്റ്റർ അബ്ദുള്ള കെ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ജലീൽ കെ.എൻ സ്വാഗതം പറഞ്ഞു. ഡോ. ഹബീബ് പരിപാടി ഉദ്ഘാടനം ചെയ്തു. ബന്ന ചേന്ദമംഗല്ലൂർ ആശംസകൾ അർപ്പിച്ചു. കൺവീനർ അക്ഷയ് നന്ദി പറഞ്ഞു.

സ്കൂളിലെ വിവിധ സേവന വിഭാഗങ്ങളിൽ നിന്നായി 600-ഓളം വിദ്യാർത്ഥി വളണ്ടിയർമാർ പരിശീലനത്തിൽ പങ്കെടുത്തു. ദീപക്, ഗോകുൽ, ഹബീബ്, ജനീഷ്, ഷിഫുന, ഷറഫുദ്ധീൻ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button