Thiruvambady
അഹമ്മദാബാദ് ചലച്ചിത്രമേളയിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം; തിരുവമ്പാടി സ്വദേശി അഞ്ജനക്ക്

തിരുവമ്പാടി: അഹമ്മദാബാദ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടി തിരുവമ്പാടി സ്വദേശിനിയും അൽഫോൻസാ കോളേജ് വിദ്യാർഥിനിയുമായ അഞ്ജന എ.എസ്.
‘മധുരസ്മിതം’ എന്ന ചിത്രത്തിലെ ശ്രദ്ധേയമായ അഭിനയത്തിനാണ് അഞ്ജനയ്ക്ക് പുരസ്കാരം ലഭിച്ചത്. ചിത്രത്തിന് മികച്ച ബാലചിത്രത്തിനുള്ള പുരസ്കാരവും ലഭിച്ചു.
തിരുവമ്പാടിയിൽ വഴിയോരം ഹോട്ടൽ നടത്തുന്ന ഷിബുവിന്റെയും ശ്യാമളയുടെയും മകളാണ് അഞ്ജന. അൽഫോൻസാ കോളേജിലെ രണ്ടാം വർഷ ബി.എസ്.സി. സൈക്കോളജി വിദ്യാർഥിനിയായ അഞ്ജന തിരുവമ്പാടി ന്യൂസിന്റെ വാർത്താ അവതാരിക കൂടിയാണ്.







