Kodanchery
താമരശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവം: ഐ.ടി. മേളയിൽ ഒന്നാമതായി കണ്ണോത്ത് സെന്റ് ആന്റണീസ്; പ്രവൃത്തിപരിചയ മേളയിൽ രണ്ടാം സ്ഥാനം

കണ്ണോത്ത് : താമരശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ മികച്ച നേട്ടവുമായി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ. ഹൈസ്കൂൾ വിഭാഗം ഐ.ടി മേളയിൽ ഒന്നാം സ്ഥാനവും ഓവറോൾ ചാമ്പ്യൻഷിപ്പും സ്കൂൾ സ്വന്തമാക്കി. കൂടാതെ ഉപജില്ലാ പ്രവൃത്തിപരിചയ മേളയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി സ്കൂൾ ഇരട്ട നേട്ടത്തിന്റെ തിളക്കത്തിലാണ്.
വിവിധ മത്സരങ്ങളിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളുടെ കഠിനാധ്വാനവും അധ്യാപകരുടെയും രക്ഷിതാക്കളുടെയും മികച്ച പിന്തുണയുമാണ് സ്കൂളിന് ഈ വലിയ വിജയം നേടിക്കൊടുത്തത്. വിജയികളായ വിദ്യാർത്ഥികളെയും അവർക്ക് പരിശീലനം നൽകിയ അധ്യാപകരെയും സ്കൂൾ മാനേജ്മെന്റും പിടിഎയും അഭിനന്ദിച്ചു.







