Thiruvambady

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് ടു വിദ്യാർഥിക്ക് പരിക്ക്

തിരുവമ്പാടി: തിരുവമ്പാടി ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുകയായിരുന്ന കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് ടു വിദ്യാർഥിക്ക് പരിക്ക്. ബസ് ഇടിച്ചതിനെ തുടർന്ന് വിദ്യാർഥി ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തുടർന്ന് തെറിച്ചുവീണ വിദ്യാർഥിയുടെ കാലിലൂടെ ബസിന്റെ മുൻചക്രം കയറിയിറങ്ങി.

കൂടരഞ്ഞി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിക്കാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് വിദ്യാർഥിയെ ഉടൻ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button