Kodanchery

സൗജന്യ യുനാനി മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

കോടഞ്ചേരി : ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ്‌ വയോജന സൗഹൃദ സമ്പർക്ക പരുപാടി റാന്തലിന്റെയും മുറംപാത്തി എവെൽ യുനാനി ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മൈക്കാവ് വയോജന സൗഹൃദവേദിയുടെ സഹകരണത്തോടെ മൈക്കാവ് വയോജന ക്ലബ്ബിൽ വച്ചു സൗജന്യ യുനാനി മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അന്നക്കുട്ടി ദേവസ്യ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 13ാം വാർഡ് മെമ്പർ റൂബി തമ്പി അധ്യക്ഷത വഹിച്ചു. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വിൻസെന്റ് വടക്കേമുറി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മിനി സണ്ണി, ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ്‌ പ്രസിഡന്റ്‌ ഫാ.പോൾ മരിയ പീറ്റർ, എവെൽ യുനാനി ഹോസ്പിറ്റൽ ഡയറക്ടർ ഡോ.ഹല്ലാജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്യാമ്പിൽ സജന്യ മരുന്ന് വിതരണവും തെറാപ്പിയും ഉണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button