Mukkam

ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ ഭാഗമാവണം: സി.കെ കാസിം

മുക്കം: ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ശക്തമായ ഇടപെടൽ വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നാണ് ഉണ്ടാവണമെന്ന് സി.കെ കാസിം എം.എൽ.എ. മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ മുക്കം ഓർഫനേജ് ഗേൾസ് സ്‌കൂളിലെ ജാഗ്രത സമിതിയും കേരള മദ്യനിരോധന സമിതിയും സംയുക്തമായി സംഘടിപ്പിച്ച ‘ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം’ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡന്റ് സി.എ സാജുദ്ദീൻ അധ്യക്ഷത വഹിച്ചു.

പി.അബ്ദുമാസ്റ്റർ മുഖ്യ പ്രഭാഷണം നിർവഹി ച്ചു.കേരള മദ്യനിരോധന സ മിതി വർക്കിങ്ങ് പ്രസിഡന്റ് ദാമോദരൻ കോഴഞ്ചേരി മാജിക്കിലൂടെ ലഹരി വിരുദ്ധ സന്ദേശം കൈമാറി. വനിതാ കോളജ് പ്രിൻസിപ്പൽ ഡോ. ഒ.സി അ ബ്ദുൽ കരീം, വോക്കേഷണൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ കെ.നന്ദകുമാർ, കേരള മദ്യ നി രോധന സമിതി ജില്ലാ പ്രസിഡ ണ്ട് നടുക്കണ്ടി അബൂബക്കർ, ഗാന്ധി ദർശൻ ക്ലബ് സ്റ്റുഡൻ്റ്സ്

കോഡിനേറ്റർ ലിഷ്ബ കെ.പി സംസാരിച്ചു. ടി.റിയാസ് പ്രതി ജ്ഞ ചൊല്ലി കൊടുത്തു. ലഹരി വിരുദ്ധ കൈയ്യൊപ്പ് പതിപ്പിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ പി.പി മോനുദ്ദീൻ സ്വാഗതവും ഗേൾസ് ഹൈസ്കൂൾ പ്രധാന അധ്യാപിക എം.ഷബീന നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button