Mukkam

തിരുവമ്പാടി മണ്ഡലത്തിന് ഇരട്ടി മധുരം ; കെ എസ് ആർ ടി സി പ്രിയദർശിനി ബസ് സർവീസ് അനുവദിച്ചു

മുക്കം : വർഷങ്ങളുടെ കാത്തിരിപ്പിനും മുറവിളികൾക്കും അറുതി വരുത്തി തിരുവമ്പാടി നിയോജക മണ്ഡലത്തിലെ രണ്ട് പ്രധാന റൂട്ടുകളിൽ കെ എസ് ആർ ടി സി പ്രിയദർശിനി ബസ് സർവീസ് അനുവദിച്ചു.

നിരവധി യാത്രക്കാർക്ക് ഉപകാരമാവുന്ന തരത്തിൽ കൊടിയത്തൂർ, ചെറുവാടിയി വഴി കോഴിക്കോട്ടേക്കും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കാശ്വാസമായി മണാശ്ശേരി എം എ എം ഒ കോളേജ് വഴിയുമാണ് പുതിയ കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചതെന്ന് സി.കെ കാസിം എം എൽ എ അറിയിച്ചു. കോഴിക്കോട് റെയിൽവെ സ്റ്റേഷനുമായി ബന്ധിപ്പിച്ചാണ് റൂട്ട് സെറ്റ് ചെയ്തിരിയ്ക്കുന്നത് സർവീസ് ബുധനാഴ്ച (14/10/2026 ന്) ആരംഭിക്കുമെന്നും എം എൽ എ അറിയിച്ചു.

Related Articles

Leave a Reply

Back to top button