Thiruvambady

സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുടുംബ സംഗമം നടത്തി

തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) പഞ്ചായത്ത് കമ്മിറ്റി കുടുംബ സംഗമം വിവിധ പരിപാടികളോടെ സമുചിതമായി നടത്തി.

അവാർഡ് ജേതാക്കളേയും പ്രതിഭകളേയും ആദരിക്കൽ , വനിതാവേദി സാംസ്കാരികവേദി സംഗമം, കലാ സാംസ്കാരിക പരിപാടികൾ, വിവിധ മത്സരങ്ങൾ , സ്നേഹ വിരുന്ന് എന്നിവയും പരിപാടിയുടെ ഭാഗമായി നടത്തി. മത്സരവിജയികൾക്ക് സമ്മാന ങ്ങളും നൽകി. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് ജെയിംസ് ജോഷി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തുയൂണിറ്റ് പ്രസിഡന്റ് എം വി ജോർജ് സംഗമത്തിൽ അദ്ധ്യക്ഷത വഹിച്ചു.

സമ്മേളനത്തിൽവെച്ച് 2025-26 വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ ജെയിംസ് ജോഷി, രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടിയ അഞ്ജന എ എസ് , മികച്ച സംരംഭക ദമ്പതികളായ പി ടി ഷാജു, ബീന ഷാജു, പുക്കള മത്സരത്തിൽ യൂണിറ്റ് തലത്തിലും ബ്ലോക്ക് തലത്തിലും ഒന്നാം സ്ഥാനം നേടിയ എം രത്നകുമാരി എന്നിവരെ ആദരിച്ചു.

വനിതാവേദി കൺവീനർ ആനി സഖറിയാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു.എ എസ് അഞ്ജന, ട്രഷറർ എം എം ജോസഫ് , വൈസ് പ്രസിഡന്റ് എം ജെ ജെയിംസ്, ജില്ലാമ്മിറ്റി അംഗം ജോസ് മാത്യൂ , ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ടി ടി സദാനന്ദൻ, സാംസ്കാരിക വേദി കൺവീനർ എം കെ തോമസ്, സോഷ്യൽ വെൽഫെയർ കമ്മിറ്റി കൺവീനർ കെ സി ജോസഫ് , സിസിലി പോൾ , വി വി വത്സമ്മ , സജി ലൂക്കോസ്, ജോളി തോമസ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button